Tuesday 9 February 2016

ഓര്‍മ്മകളിലേക്ക് ഒരു യാത്ര...........


ഷിംന 

VIII ROSE

 ബസ്സില്‍ നല്ല തിരക്കായിരുന്നു.ഏറെ നേരെത്തെ പരിശ്രമത്തിനു ശേഷം ഒരു സീറ്റ് സംഘടിപ്പിക്കാനായി. എന്ത് കൊണ്ട് ഞാന്‍ ബസ്സ്‌ തെരഞ്ഞെടുത്തു.? ഒരു പക്ഷെ പച്ചയായ മനുഷ്യന്‍റെ ജീവിതം മനസ്സിലാക്കുവാ സാധിക്കുന്നത് ഇതു പോലെയൊരു യാത്രയിലായിരിക്കും. ഞാന്‍ പലരുടെയും മുഖത്ത് മാറി മാറി നോക്കി. ഒരു പരിചയവുമിലാത്ത, താന്‍ ഇന്നേവരെ കണ്ടിട്ടില്ലാത്തവരെ താ എന്തിന് ഗൗനിക്കണം എന്ന ഭാവത്തിലുള്ളവരാണ് കൂടുതല്‍ പേരും. വഴിമദ്ധ്യേ ഒരു അമ്മയും കുഞ്ഞും കയറി. പെട്ടെന്ന്‍ എന്‍റെ ശ്രദ്ധ ആ കുട്ടിയിലേക്കായി. എന്തുകൊണ്ടോ ആ കുട്ടി എന്നെ ആകര്‍ഷിച്ചു. കുറേനേരം ഞാന്‍ ആ കുട്ടിയേയും നോക്കിയിരുന്നു. വെളുപ്പിനായിരുന്നു യാത്ര. അത് കൊണ്ട് തന്നെ നല്ല ഉറക്കക്ഷീണവും ഉണ്ട്.

സ്ഥലമെത്തുന്നതിന് പത്ത് മിനിട്ടുമുന്‍പ് എന്നെ വിളിക്കണമെന്ന്‍     കണ്ടക്ടറോട് പറഞ്ഞേല്‍പ്പിച്ച് ഒരു ചെറിയ മയക്കത്തിലേക്ക് ഞാ വീണു.   “ചേട്ടാ ,ചേട്ടാ സ്ഥലമെത്താറായി”. കണ്ടക്ടറുടെ സൗമ്യ ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്.സൗമ്യ ശബ്ദം എന്ന്‍ ഞാൻ പറയുവാൻ കാരണം ആൾ ഒരു ചെറുപ്പക്കാരനായിരുന്നു. എന്‍റെ ഇളയ മകന്‍റെ പ്രായമുണ്ടാകും. ബസ്സ്‌ കവലയില്‍ എത്തിയപ്പോൾ ഞാൻ ഇറങ്ങി. സൂര്യന്‍റെ കിരണങ്ങൾ ഭൂമിയിൽ പതിച്ചുതുടങ്ങിയിട്ടേയുള്ളൂ. ഞാന്‍ പതിയെ നടന്നു. ബാവക്കാടെ കട ദൂരെ നിന്ന്‍ എനിക്ക് കാണാൻ കഴിഞ്ഞു.കട എനിക്ക് പെട്ടെന്ന്‍ മനസ്സിലാകാന്‍ കാരണം "ബാവക്കാസ് കഫെ" എന്ന ബോര്‍ഡ് കുറച്ചു മോടിപിടിപ്പിച്ചുണ്ട്.നാട്ടിലുള്ള സകല കാര്യങ്ങളും -രാഷ്ട്രീയമായിരുന്നു ഞങ്ങളുടെ ചര്‍ച്ചാവിഷയം-ചര്‍ച്ച ചെയ്യാനുള്ള സ്ഥലം ബാവക്കാടെ കടയായിരുന്നു. കടയില്‍ കയറി ഒരു ചായ പറഞ്ഞു. മെലിഞ്ഞ,ഇരുനിറത്തില്‍ തലയില്‍ ഒരുകെട്ടുള്ള രൂപത്തെ എന്‍റെ ഒരു ചെറുപ്പക്കാരനായിരുന്നു ചായ എടുത്തുതന്നത്. കട വിറ്റ്‌ പോയിട്ടുണ്ടാകുമോഎങ്കില്‍ പിന്നെ ആ ബോര്‍ഡ്‌പെട്ടെന്ന്‍ എന്‍റെ കണ്ണുകള്‍ ചുമരിലെ ബാവക്കാടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയില്‍ ഉടക്കി. ഞെട്ടലോടെ ആ സത്യം തിരിച്ചറിയാന്‍ അവിടെ കൂടിയിരിക്കുന്നവരുടെ വാക്കുകളും."വാപ്പാടെ ആണ്ട് അടുക്കാറായില്ലേ മോനേ? "  കണ്ണ്‍ നിറഞ്ഞ് പോയി. ആരും കാണാതെ ഞാന്‍ കണ്ണ് നീര്‍ തുടച്ചു.മുന്നില്‍ വെച്ച ഗ്ലാസില്‍ നിന്നും ചായ മെല്ലെ കുടിച്ചു. ബാവക്കാടെ ചായയുടെ രുചി അതിനില്ലായിരുന്നു.എങ്കിലും കുടിച്ചു. ഞാന്‍ കടക്ക്‌ പുറത്തേക്ക് ഇറങ്ങി. അപ്പോള്‍ സൂര്യന്‍ പൂര്‍ണമായും മറയില്‍ നിന്നും പുറത്ത് വന്നിരുന്നു. പത്ത് വര്‍ഷം കൊണ്ട് എല്ലാം മാറിപ്പോയി.! നാടും നാട്ടുകാരും സ്ഥലങ്ങളും എല്ലാം... ഓലമേഞ്ഞ വീടുകള്‍ക്ക് പകരം രണ്ട് നിലകളുള്ള കെട്ടിടങ്ങള്‍. കായലുകളും തോണിയും ഒന്നും കാണ്മാനില്ല.കുയിലുകളുടെയും കിളികളുടെയും ശബ്ദങ്ങള്‍ കേള്‍ക്കാനില്ല. 



         ആരും എന്നെ അറിഞ്ഞ ഭാവം കാണിക്കുന്നില്ല.അല്ലഅവര്‍ക്ക് എങ്ങിനെ അറിയാനാണ്പത്തുവര്‍ഷം മുന്‍പ് ഈ നാടിനെയും നാട്ടുകാരെയും ഉപേക്ഷിച്ചു പോയ എന്നെ എങ്ങിനെ അവര്‍ തിരിച്ചറിയുംഎന്തിന് അറിഞ്ഞ ഭാവം  കാട്ടണംഉപേക്ഷിച്ചു പോയതല്ല. പറിച്ചു നട്ടതാണ് എന്നെ. എന്‍റെ സ്വന്തം മക്കള്‍! എന്‍റെ കുട്ടിക്കാലമുള്ള അവരുടെ അമ്മയുടെ ഓര്‍മ്മകള്‍ ഉള്ള വീട് വിട്ടുപോകാന്‍ അവര്‍ക്ക് പ്രയാസമുണ്ടായിരുന്നില്ല. പക്ഷെ എനിക്ക് ..അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. 
  എന്‍റെ ലക്ഷ്യത്തിന് അന്ത്യമായി. ഞാന്‍ ആ വീട്ടില്‍ എത്തി. താമസക്കാര്‍ ഉണ്ടെന്ന്‍ തോന്നുന്നു. പക്ഷെ ആരെയും പുറത്ത് കാണുന്നില്ല.ഗേറ്റ് തുറന്ന്‍ ഞാന്‍ അകത്തേക്ക് കയറി.പൂര്‍ണമായും മാറിയിരിക്കുന്നു വീട്. കൊച്ചു മക്കള്‍ക്ക് കളിക്കുവാന്‍ കെട്ടിയ ഊഞ്ഞാല്‍ അവിടെ ഇല്ല. എന്തിന് ആ മാവ് പോലുമില്ല. കുറച്ചു നേരം ആ വീട് ചുറ്റികറങ്ങി.ഓര്‍മ്മകള്‍ മനസ്സിലേക്കാവാഹിച്ചു. ഭയങ്കര ക്ഷീണം. പുറത്ത് കണ്ട്‌ കസേരയില്‍ ഇരുന്നു. പെട്ടെന്ന്‍ ആരോ വാതില്‍ തുറന്നു വന്നു." ആരാ മനസ്സിലായില്ലല്ലോ? "  എന്നൊരു ചോദ്യവും. വഴിമധ്യേ ക്ഷീണം തോന്നിയപ്പോള്‍ അല്പം വെള്ളം കുടിക്കാം എന്ന്‍ കരുതി കയറിയതാണ്. കസേര കണ്ടപ്പോള്‍ ഇരുന്നു. അവര്‍ ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി. ഞാന്‍ അവിടെ നിന്നും പതുക്കെ ഇറങ്ങിനടന്നു." വെള്ളം കുടിക്കുന്നില്ലേ? " പിന്നില്‍ നിന്നും അവര്‍ ചോദിച്ചു."വേണ്ട ക്ഷീണം മാറി" ഞാന്‍ തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞു. അവര്‍ എന്തോ പിറുപിറുക്കുന്നത് കേള്‍ക്കാം.ഓര്‍മ്മകള്‍ പുതുക്കി കൊണ്ട് കണ്ണില്‍ കണ്ട്‌ വഴികളിലൂടെ സഞ്ചരിച്ചു. പക്ഷെ ഞാന്‍ അന്വേഷിച്ച പല മുഖങ്ങളും അവിടെ ഉണ്ടായിരുന്നില്ല.         സമയം ആറു മണി കഴിഞ്ഞു.സൂര്യന്‍ പതിയെ മറയുവാന്‍ തുടങ്ങിയിരിക്കുന്നു. നാടെങ്ങും ഇരുട്ടു പടര്‍ന്നു തുടങ്ങി.തിരിച്ചു പോകുവാനായി ബസ്സ്‌ സ്റ്റോപ്പിലേക്ക് നടന്നു. അധികം വൈകാതെ ബസ്സ്‌ വന്നു നിന്ന്. അധികം തിരക്കില്ലാത്തതിനാല്‍ സീറ്റ് കിട്ടുവാന്‍ താമസമുണ്ടായില്ല. മനസ്സില്‍ ചിതലെരിക്കാതെ കിടക്കുന്ന ഓര്‍മ്മകളെ തൊട്ടുണര്‍ത്താന്‍ ഇനിയും ഒരിക്കല്‍ കൂടി ഈ വഴികളുടെ യാത്ര ചെയ്യണം. സുഖകരമായ ഒരു നൊമ്പരം ബാക്കി വെച്ച് കൊണ്ട് ഞാന്‍ ഒന്ന്‍ മയങ്ങി...............
       

No comments:

Post a Comment